
മിനിസ്ക്രീനിലെ വിവിധ പരിപാടികളിലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സെലിബ്രിറ്റിയാണ് ഫിറോസ് ഖാന് അഥവാ പൊളി ഫിറോസ്. വര്‍ഷങ്ങളായി മിനി സ്ക്രീനില്‍ സജീവമായി നിന്നിരുന്ന ഫിറോസ് പിന്നീട് ഭാര്യ സജ്നയ്ക്കൊപ്പം ബിഗ് ബോസ് മലയാളം സീസണ് 3യിലും പങ്കെടുക്കാന്‍ എത്തിയിരുന്നു. ആ സീസണിന് പ്രേക്ഷകരുണ്ടാകാന്‍ പോലും കാരണമായത് ഫിറോസ്-സജ്ന ദമ്പതികളാണ്. പക്ഷെ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഷോ അവസാനിക്കും മുമ്പ് ഫിറോസും സജ്നയും ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടു.
ബിഗ് ബോസിനുശേഷം രണ്ടുപേരുടെയും കരിയറില്‍ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളു. ബിഗ് ബോസിലെ പവര്‍ കപ്പിളെന്ന് അറിയപ്പെട്ടിരുന്ന രണ്ടുപേരും എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് തങ്ങള്‍ വിവാഹമോചിതരായിയെന്ന് പരസ്യപ്പെടുത്തിയത്. മക്കള്‍ രണ്ടുപേരും ഇപ്പോള്‍ സജ്നയ്ക്കൊപ്പമാണ്. അതേസമയം ഫിറോസും സ്റ്റേജ് ഷോയും മറ്റുമായി തിരക്കിലാണ്.
ബിഗ് ബോസിനുശേഷം അഭിനയിക്കാന്‍ നിരവധി അവസരങ്ങള്‍ സജ്നയ്ക്കും ലഭിക്കുന്നുണ്ട്. സജ്നയും ഫിറോസും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്നത് തങ്ങളുടെ സോഷ്യല്‍മീഡിയ പേജുവഴിയും യുട്യൂബ് ചാനലിലൂടെയുമാണ്. അത്തരത്തില്‍ ഫിറോസ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഒറ്റയ്ക്കിരുന്ന് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് ഫിറോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. താന്‍ ഇഷ്ടപ്പെടുന്നവരും തന്നെ ഇഷ്ടപ്പെടുന്നവരും ഒന്നും ഇപ്പോള്‍ തനിക്ക് ചുറ്റിലുമില്ലെന്ന് പറഞ്ഞാണ് പെപ്പര്‍ ചിക്കല്‍ മുറിച്ച് ഫിറോസ് ഖാന് ഒറ്റയ്ക്ക് പിറന്നാള്‍ ആഘോഷിച്ചത്. ഹാപ്പി ബെര്‍ത്ത് ഡെ ടു മി എന്ന് തലക്കെട്ടും ഫിറോസ് നല്‍കിയിട്ടുണ്ട്.
ഹാപ്പി ബര്‍ത്ത് ഡെ ടു മി.... സാധാരണ എല്ലാവരും വെളിച്ചം കെടുത്തികൊണ്ടാണ് ബെര്‍ത്ത് ഡെ സെലിബ്രേറ്റ് ചെയ്യുന്നത്. എനിക്ക് പക്ഷെ വെളിച്ചം കെടുത്താന്‍ പറ്റില്ല. എപ്പോഴും കേക്ക് അല്ലേ കട്ട് ചെയ്യുന്നത്. ഇന്ന് ഒരു വെറൈറ്റിയായിട്ട് ചിക്കനാണ് നമ്മള് കട്ട് ചെയ്യുന്നത്. കാരണം സ്വീറ്റ് എനിക്ക് അധികം ഇഷ്ടമല്ല. പേസ്റ്റ്റിയായിരുന്നു സാധാരണ എല്ലാ പിറന്നാളിനും കട്ട് ചെയ്യാറുള്ളത്. എനിക്കും ചുറ്റും നിന്നവരായിരുന്നു മധുരം ഏറെ ഇഷ്ടപ്പെടുന്നവര്‍.'
ഇന്നിപ്പോള്‍ ഇഷ്ടപ്പെടുന്നവരൊന്നും എന്റെ കൂടെയില്ലെന്ന് പറഞ്ഞാണ്', തന്റെ പിറന്നാള്‍ ആഘോഷത്തിന് ചിക്കന്‍ മുറിച്ച് ഫിറോസ് ഖാന് തുടക്കമിട്ടത്. നിരവധി പേരാണ് ഫിറോസ് ഖാന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആശംസകളുമായി എത്തിയത്.






