
ഇടുക്കി; ഏലപ്പാറയില്‍ പതിനൗന്നു കാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പ്രവീണ്‍ എന്ന 26 കാരനാണ് പോലീസിന്റെ പിടിയിലായത്.വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ടീവി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായും പോലീസില്‍ പെണ്‍കുട്ടി മൊഴി നല്‍കിയട്ടുണ്ട്. പീരിമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് റിമാന്‍ഡ് ചെയ്യുകയായിരുന്നു.






