
ബെംഗളൂരുവില്‍ അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷന് നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതല്‍ നാല് ദിവസത്തേക്കാണ് നിരോധനം. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് തീരുമാനം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനുമാണ് തീരുമാനമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു,
ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണി മുതല്‍ ഫെബ്രുവരി 17 ന് രാവിലെ 6 മണി വരെയാണ് മദ്യ നിരോധനം. പൊലീസ് കമ്മീഷണറുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലെല്ലാം നിരോധനം ബാധകമാണ്. വോട്ടെണ്ണല്‍ ദിനമായ ഫെബ്രുവരി 20നും മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബെംഗളൂരു സിറ്റി ഡിസ്ട്രിക്ട് ലിക്വര്‍ ട്രേഡേഴ്സ് അസോസിയേഷന് വാലന്റൈന്‍സ് ഡേ പിനസ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയട്ടുണ്ട്.






