
തൃശൂര്‍: കവി എ. അയ്യപ്പന്റെ ഓര്‍മ്മയ്ക്ക് അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം-എ. അയ്യപ്പന് കവിതാ പുരസ്കാരത്തിന് അനിത തമ്പിയുടെ "മുരിങ്ങ വാഴ കറിവേപ്പ്" എന്ന കവിതാസമാഹാരം അര്‍ഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 29ന് ഉച്ചയ്ക്ക് 12നു പട്ടാമ്പി കവിതാ കാര്‍ണിവലില്‍ നടക്കുന്ന ചടങ്ങില്‍ അസമിയ കവി നിലിംകുമാര്‍ നല്‍കും.




