ഹൈദരാബാദ്: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള ഷെയ്ഖ് മുസമ്മില്‍ അഹമ്മദ് (25) ആണ് മരിച്ചത്. മൃതദേഹം ഹൈദരാബാദിലെത്തിക്കാന്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം വിദേശകാര്യമന്ത്രി എസ.്ജയ്ശങ്കറുടെ സഹായം തേടി.
2022 ഡിസംബര്‍ മുതല്‍ ഒന്റാറിയോയിലെ കിച്നര്‍ സിറ്റി വാട്ടര്‍ലൂ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കോണെസ്റ്റോഗ കോളജില്‍ ഐടി മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു ഷെയ്ഖ് അഹമ്മദ്. കഴിഞ്ഞയാഴ്ച മുതല്‍ ഷെയ്ഖ് അഹമ്മദിന് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഷെയ്ഖ് മരിച്ചുവെന്ന വിവരമാണ് കുടുംബംഗങ്ങള്‍ ലഭിച്ചതെന്ന് തെലങ്കാനയിലെ മജ്ലിസ് ബചാവേവാ തെഹ്റീക് പാര്‍ട്ടി നേതാവ് അജ്മദ് ഉല്ല ഖാന് പറഞ്ഞു.






