ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ ഒരു വിനോദ സഞ്ചാരി മരിച്ചു. രണ്ട് പേരെ കാണാതായി. അപകടത്തില്‍പെട്ട അഞ്ച് പേരെ രക്ഷപ്പെടുത്തി. മരിച്ചയാള്‍ റഷ്യന്‍ സ്വദേശിയാണ്.
വിദേശികളുടെ സ്കീയിംഗ് സംഘമാണ് അപകടത്തില്‍പെട്ടത്. കോങ്ദൂരി ചെരുവിലാണ് അപകടമുണ്ടായത്. പ്രദേശിക ഗൈഡുകളുടെ സഹായമില്ലാതെയാണ് ഇവര്‍ സ്കീയിംഗ് നടത്തിയതെന്ന് പറയപ്പെടുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം.
കശ്മീരിലെ പല ഭാഗങ്ങളിലും മഞ്ഞിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലഹൗല്‍- സ്പിതി, കന്നൗര്, ഷിംല, ചംബ, കുളു ജില്ലകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അപകടമുന്നയിപ്പ് നല്‍കിയിരുന്നു. സൈന്യത്തിന്റെയും പോലീസിന്റെയും പട്രോളിംഗ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.






