
മാഡ്രിഡ്; മന് ബ്രസീല്‍, ബാഴ്സലോണ താരമായ ഡിനി ആല്‍വസിന് ലൈംഗികലആക്രമണ കേസില്‍ നാലര വര്‍ഷം തടവ് ശിക്ഷയും പിഴയും. നഷ്ടപരിഹാരമായി 1.36 കോടി രൂപ നല്‍കാനാണ് കോടതി വിധി.ബലാത്സംഗ കുറ്റം തെളിഞ്ഞതായും . മറ്റ് തെളിവുകളും താരത്തിന്റെ പങ്ക് വ്യ്ക്തമാക്കുന്നതായും കോടതി വിധിന്യായത്തില്‍ പറഞ്ഞു. എന്നാല്‍ ആല്വ് ആവര്‍ത്തിച്ചിരുന്നത് ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നാണ്.കേസുമായി ബന്ധപ്പെട്ട് താരത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 23 കാരിയാണ് താരം തന്നെ സ്വകാര്യ സ്യൂട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്.യുവതിയെ തനിക്ക് അറിയില്ലായെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പിന്നീട് ആല്‍വസിനെ 20 ന് അറസ്റ്റ് ചെയ്യുകയായിരുന്നു.






