
അന്തരിച്ച സംവിധായകൻ ഭരതന്റെയും മുതിർന്ന നടി കെപിഎസി ലളിതയുടെയും മകൻ സിദ്ധാർത്ഥ് ഭരതൻ നടനെന്നതിനപ്പുറം സംവിധായകനായാണ് കൂടുതല്‍ പ്രശംസ നേടിയത്. കുടുംബ കഥകളും തീക്ഷണമായ പ്രണയകഥകളും പറഞ്ഞ് ഈ താരം പ്രേക്ഷക മനസ്സിൽ മികച്ച സംവിധായകൻ എന്ന ഇമേജ് നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിലും തന്റെ മികവ് പ്രകടമാക്കിയിട്ടുള്ള താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നായകനായ ഭ്രമയുഗത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്റെ ഏറ്റവും പുതിയ റിലീസായ ‘ഭ്രമയുഗ’ത്തിന്റെ വിജയത്തിൽ നിൽക്കുന്ന താരത്തിന് ഇപ്പോഴിതാ ഭാര്യ സുജിന ശ്രീധരൻ മനോഹരവും പ്രണയത്തിൽ കുതിർന്നതുമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. അവരുടെ മനോഹരമായ ബന്ധത്തിന്റെ ഒരു മുദ്രയാണ് തെളിയിക്കുന്നത്.
"പ്രണയം ഒരു റോളർകോസ്റ്ററാണ്. മണ്ടൻ തർക്കങ്ങൾ മുതൽ വികാരാധീനമായ പ്രണയം വരെ, ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര ഒരു ചുഴലിക്കാറ്റിൽ കുറവല്ല. എല്ലാ ദിവസവും, ഞങ്ങൾ ഏറ്റവും നിസാരമായ കാര്യങ്ങളിൽ തർക്കിക്കുന്നു - ടിവിയിൽ എന്താണ് കാണേണ്ടത്, ആരാണ് ലൈറ്റുകൾ ഓണാക്കുന്നത്... ഇതിനൊക്കെ നീ പേര് നൽകുക! ഒരു തർക്കത്തിന്റെ ചൂടിൽ പോലും നമ്മൾ ചിരിക്കുകയും കെട്ടിപ്പിടിക്കുകയും പ്രണയത്തിലാകുകയും ചെയ്യുന്നത് രസകരമാണ്. ഓരോ നിമിഷത്തിനും ഞാൻ നന്ദിയുള്ളവളാണ് - നല്ലതും ചീത്തയും അതിനിടയിലുള്ള എല്ലാത്തിനും. അതിനാൽ ഇതാ ഞങ്ങളിലേക്ക്, എന്റെ പ്രിയനേ - ഉയർച്ച താഴ്ചകളിലേക്ക്, ചിരിയും കണ്ണീരും, വഴക്കിനിടയിലും തിളങ്ങുന്ന സ്നേഹവും..." എന്ന് കുറിച്ചാണ് സിദ്ധാർത്ഥിനൊപ്പമുള്ള പിക്ചർ കോളാഷ് വീഡിയോ സുജിന പങ്കുവച്ചിരിക്കുന്നത്. സിദ്ധാർത്ഥിനെ ടാഗ് ചെയ്താണ് സുജിന വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയുടെ ഭ്രമയുഗമാണ് സിദ്ധാർത്ഥിന്റെ അവസാന ചിത്രം. ചിത്രത്തില്‍ ശക്തമായ വേഷത്തിലാണ് താരം എത്തിയത്. ഭ്രമയുഗത്തില്‍ മമ്മൂട്ടിക്ക് ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് സിദ്ധാർത്ഥ് ഭരതൻ കാഴ്ച വെച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സിദ്ധാർത്ഥിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. ഭ്രമയുഗത്തിലെ തകർപ്പൻ അഭിനയം കാണാൻ അമ്മ ഇല്ലല്ലോ എന്ന വിഷമത്തെക്കുറിച്ചു പലരും ഈ സമയത്ത് കമന്റുകൾ ഇടുന്നുണ്ട്. ഭാര്യ
സുജിന സിദ്ധാർത്ഥിന്റെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നുണ്ട്. സിദ്ധാർത്ഥ് രണ്ടാമത് വിവാഹം കഴിച്ചതാണ് സുജിനയെ ജഗതി ശ്രീകുമാറിന്റെ മരുമകൾ അഞ്ജുവിനെ നേരത്തെ വിവാഹം കഴിച്ചിരുന്നു. 2013ൽ ദമ്പതികൾ വേർപിരിഞ്ഞു.






