
പത്തനംതിട്ട മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്ന പി സി ജോർജിന് തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി നടത്തിയ അഭിപ്രായ സർവ്വേ ഒടൃവില് വിനയായി .
പാർട്ടി നേതാക്കളൊന്നടക്കം പി സി വേണ്ടെന്ന വികാരമാണ് അറിയിച്ചത്. ഇതിനൊപ്പം തന്നെ ബി ഡി ജെ എസും പി സി ജോർജിനെ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ബി ഡി ജെ എസ് ജോർജ്ജിനെ അംഗീകരിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ തന്നെ ബി ജെ പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
പി സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ പേര് ആദ്യം ഉയർന്നുകേട്ടെങ്കിലും ഇപ്പോൾ ഷോണിന്റെയും സാധ്യതകൾ അടഞ്ഞു എന്നാണ് സൂചന. ഏറ്റവും ഒടുവിലായി പത്തനംതിട്ടയിൽ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതകളാണ് ബി ജെ പി നേതൃത്വം തേടുന്നത്. പത്തനംതിട്ട മണ്ഡലത്തിൽ സുപരിചിതനായ ഗോവ ഗവർണറെ കളത്തിലിറക്കിയാൽ മുന്നേറ്റമുണ്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.






