
തൊടുപുഴ: സാമൂഹിക വിരുദ്ധരുടെ താവളമായി തൊടുപുഴ നഗരം. നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ ഇവര്‍ െകെയടക്കിയിരിക്കുക യാണ്. കഴിഞ്ഞദിവസം പട്ടാപ്പകല്‍ നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥിനിയെയും സൃഹത്തുക്കളെയും അപമാനിച്ച ശേഷം മര്‍ദ്ദിച്ചതാണ് ഒടുവിലത്തെ സംഭവം. കൂടെയത്തിയ സഹപാഠികള്‍ക്കും ക്രൂര മര്‍ദനമേറ്റു. അക്രമികള്‍ നടത്തിയ കത്തിവീശലില്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് മുറിവേറ്റു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച െവെകിട്ട് അഞ്ചരയോടെയാണ് അക്രമം നടന്നത്. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടക്കുന്ന വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥിനിയും മൂന്ന് സഹപാഠികളും ചേര്‍ന്ന് മങ്ങാട്ട് കവലയിലുള്ള റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണം കഴിക്കവെ അടുത്ത മേശയ്ക്ക് ചുറ്റും ഇരുന്നിരുന്ന നാല് യുവാക്കളില്‍ പെണ്‍കുട്ടിയുടെ തൊട്ടുപിറകിലിരുന്നയാള്‍ ദേഹത്ത് മനപ്പൂര്‍വം ചാരിയതിനെ ചൊല്ലി തര്‍ക്കമുണ്ടായി.
ദേഹത്ത് തട്ടിയ യുവാവിനെ പെണ്‍കുട്ടി രൂക്ഷമായി നോക്കിയപ്പോള്‍ യുവാക്കള്‍ പരസ്യമായി അശ്ലീല പദ പ്രയോഗം നടത്തി. ഇതോടെ വീണ്ടും തര്‍ക്കം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് തന്റെ കരണത്ത് അടിക്കുകയും ചെയ്തെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. ഇതോടെ ഭയന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥികളെ നാലുപേരും കൂടി തടഞ്ഞുവച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഏതാനം ദിവസം മുന്‍പ് രാത്രി ലഹരിക്കടിമയായ അന്യസംസ്ഥാന തൊഴിലാളി കാഞ്ഞിരമറ്റം ജങ്ഷനില്‍ അസഭ്യവര്‍ഷവും വെല്ലുവിളിയുമായി അഴിഞ്ഞാടിയത് നാട്ടുകാര്‍ക്കും പോലീസിനും തലവേദനയായി. മദ്യപിച്ച് ലക്കുകെട്ട് െബെക്കുമായാണ് തൊഴിലാളി എത്തിയത്. തിരക്കേറിയ ജങ്ഷനില്‍ െബെക്ക് നിന്നുപോയി.
റോഡില്‍ മറിഞ്ഞുവീണ് െബെക്ക് പല പ്രാവശ്യം ഉയര്‍ത്തി ഓടിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏതുനിമിഷവും വാഹനം ഇടിക്കാവുന്ന സ്ഥിതി വന്നതോടെ മറ്റ് യാത്രക്കാരും സമീപത്തെ വ്യാപാരികളും ചേര്‍ന്ന് ഇയാളെ സഹായിക്കാന്‍ ചെന്നു. ഇതോടെ കേട്ടാലറക്കുന്ന അസഭ്യ വര്‍ഷവുമായി തൊഴിലാളി സഹായിക്കാനെത്തിയവരെ വിരട്ടി. െകെ ഓങ്ങി മര്‍ദ്ദിക്കാനും ശ്രമിച്ചു. തൊടുപുഴയിലുള്ള തന്റെ തൊഴിലുടമയുടെ പേരും പറഞ്ഞായിരുന്ന ഭീഷണി. െധെര്യമുണ്ടേല് തന്നെ തടയാനും പറഞ്ഞ് വെല്ലുവിളിച്ചുകൊണ്ടുള്ള അസഭ്യം പറച്ചില് ഏറെനേരം തുടര്‍ന്നു.
വര്‍ഷങ്ങളായി കേരളത്തില്‍ ജോലി ചെയ്യുന്നതിനാല്‍ മലയാളത്തിലായിരുന്നു തെറിപറച്ചില്‍. ഈ സമയം അതുവഴിവന്ന പൊലീസ് വാഹനം നാട്ടുകാര്‍ െകെനീട്ടി നിര്‍ത്തി. ഇതുകണ്ട തൊഴിലാളി ഓടി മറഞ്ഞു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ അല്‍പ്പം അകലെയുള്ള കെട്ടിടത്തിന് മറവില്‍നിന്നും ഇയാളെ പൊലീസ് പിടികൂടി. വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് ബലപ്രയോഗം നടത്തിയാണ് പൊലീസ് സ്േറ്റഷനിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് തൊഴിലുടമ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.
ഇതുകൂടാതെ തൊടുപുഴയില്‍ ക്ഷേത്ര ദര്‍ശത്തിനെത്തിയ ദമ്പതികളുടെ ഏഴ് വയസുള്ള മകളെ ഒരു അന്യസംസ്ഥാനക്കാരന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും മാനസിക പ്രശ്നമുള്ളയാളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. മാതാപിതാക്കള്‍ പരാതി നല്‍കാനും കൂട്ടാക്കിയില്ല.






