
‘അപ്പുക്കുട്ടാ, തൊപ്പിക്കാരാ എപ്പ കല്യാണം...’ അമ്മൂമ്മക്കിളി വായാടി...’’ എന്നീ പാട്ടുകള്‍ മാത്രം മതി പൂജാ ബത്ര എന്ന ബോളിവുഡ് താരത്തെ മലയാളികള്‍ ഓര്‍ത്തെടുക്കാന്‍. മോഡലിംഗില്‍ നിന്നും സിനിമയിലെത്തിയ താരം സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി മലയാളത്തില്‍ തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ആർമിയിലെ കേണലായിരുന്ന രവി ബത്രയുടെയും മിസ് ഇന്ത്യ പങ്കാളിയായ നീലം ബത്രയുടെയും മകളായ പൂജ ബോളിവുഡിലാണെങ്കിലും മികച്ചാതാക്കിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. സൗന്ദര്യ മത്സരങ്ങളിലും തിളങ്ങിയ പൂജയ്ക്ക് നിരവധി അവസരങ്ങള്‍ തെന്നിന്ത്യയിലും ബോളിവുഡിലും വന്നിട്ടുണ്ട്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത താരം സോഷ്യല്‍ മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്.
ഹോട്ട് ഗ്ലാമര്‍ ചിത്രങ്ങളാണ് താരം മിക്കപ്പോഴും പങ്കിടാറുള്ളത്. എന്നാലിപ്പോള്‍ ട്രഡീഷണല്‍ മലയാളി ബ്രൈഡായി തിളങ്ങുകയാണ് താരം. കാഞ്ചീപുരം സാരിയ്ക്കൊപ്പം ഹെവി വര്‍ക്കുള്ള ബ്ലൗസും പരമ്പരാഗത ഓര്‍ണമെന്റ്സും ബ്രൈഡല്‍ ഹെയര്‍ സ്റ്റൈലും മുല്ലപ്പൂവും ധരിച്ച് അതിസുന്ദരിയായിട്ടാണ് പൂജ ബത്രയെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വികെഎസ്സാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്. ‘‘ഇത്രയും വർഷങ്ങൾക്ക് ശേഷം, നിങ്ങളുടെ പുഞ്ചിരി നിങ്ങളുടെ ആകർഷകമാണ് നിങ്ങളുടെ സൗന്ദര്യം...കാഞ്ചീപുരം സാരി ലുക്കിൽ പൂജ ബത്രയ്ക്ക് മേക്കപ്പ് ചെയ്യാൻ സന്തോഷമുണ്ട്...’’ എന്നാണ് ചിത്രങ്ങളും വീഡിയോയും പങ്കിട്ട് വികാസ് കുറിച്ചത്.






