
സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രമോദ്. സമൂഹമാധ്യമത്തിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ലക്ഷ്മിക്ക് ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ കുഞ്ഞിനോടൊപ്പമുളള ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
ഫെബ്രുവരി 19 നാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു ലക്ഷ്മിയുടെ പോസ്റ്റ്. നിരവധിപ്പേരാണ് ആശംസകളറിയിച്ച് എത്തുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമത്തിലൂടെയായിരുന്നു താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ലക്ഷ്മി പങ്കുവെച്ചത്. അടുത്തിടെ നടത്തിയ താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു.
പ്രസവത്തിനായി ആശുപത്രിയിലേക്ക് കയറും മുമ്പുളള ലക്ഷ്മിയുടെ ഡാന്‍സ് വീഡിയോയും വൈറലായിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും അസറും. ഇവരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്.






