
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിഎംഎല്‍എ നിയമപ്രകാരം ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട്ടിലെ മണൽഖനന കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇഡിക്ക് പിഎംഎല്‍എ നിയമപ്രകാരം ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്നും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
നിരപരാധിയെങ്കില്‍ തെളിവുകള്‍ നല്‍കണം. നിയമപരമായി സമന്‍സ് ലഭിച്ചാല്‍ അതില്‍ പ്രതികരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് പിഎംഎൽഎ നിയമം അനുസരിക്കാൻ ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഇ ഡി കേസിൽ പ്രതിപക്ഷ പാർട്ടി നേതാക്കളിൽ പലരും ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് കോടതി നിരീക്ഷണം.






