ചെന്നൈ: ജയലളിതയുടെ ചികിത്സ വിവരങ്ങള്‍ പുറത്തു വിടണമെന്ന ഹര്‍ജിയില്‍ വാദം കേട്ട മദ്രാസ് ഹൈക്കോടതി എല്ലാ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കണമെന്ന് അപ്പോളോ ആശുപത്രി പ്രതിനിധികളോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് ആശുപത്രിയും അറിയിച്ചിട്ടുണ്ട്. എല്ലാ റിപ്പോര്‍ട്ടുകളും ഡിസ്ചാര്‍ജ് സമ്മറിയും കോടതിക്കു മുന്‍പാകെ സമര്‍പ്പിക്കാന്‍ തയ്യാറാണ് പക്ഷേ സീല്‍ ചെയ്ത കവറില്‍ മാത്രമേ നല്‍കാനാകൂവെന്നും ആശുപത്രി അറിയിച്ചു.
ജയലളിതയുടെ ചികിത്സ വിവരങ്ങള്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും സമര്‍പ്പിക്കുന്ന എതിര്‍സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഇതേ ആവശ്യമുന്നയിച്ചുളള മറ്റു ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുക്കുകയുള്ളൂവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അറിയിച്ചു. ഹര്‍ജികളൊന്നും ജയലളിതയുടെ ബന്ധുക്കള്‍ സമര്പ്പിച്ചതല്ലെന്നും അതിനാല്‍ ഇതിനു പിന്നിലുള്ള യഥാര്‍ത്ഥ വികാരം മനസ്സിലാക്കേണ്ടിയിരിക്കുന്നെന്നും കോടതി പറഞ്ഞു.
ഡിസംബര്‍ 29ന് ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് വൈദ്യനാഥനും ജസ്റ്റിസ് പാര്ത്ഥിപനുമടങ്ങിയ ബെഞ്ച് ജയലളിതയുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് സൂചിപ്പിച്ചത് വന്‍ വിവാദമായിരുന്നു. 75 ദിവസം ആശുപത്രിയില്‍ കിടന്ന ജയലളിത തനിയെ ഭക്ഷണം കഴിച്ചതായും രേഖകളില്‍ ഒപ്പിട്ടതായും പറയുമ്പോള്‍ പെട്ടെന്ന് എങ്ങനെ മരണം സംഭവിച്ചെന്ന് ജഡ്ജിമാര്‍ ചോദ്യം ഉന്നയിച്ചു.

Comments