
കൊല്‍ക്കത്ത: അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും ഭോജ്പുരി പിന്നണി ഗായകനുമായ പവന് സിങ് പിന്മാറി. എക്സിലൂടെയാണ് പവന് സിങ് തീരുമാനം അറിയിച്ചത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയെ അഭിസംബോധന ചെയ്താണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയത്.
भारतीय जनता पार्टी के शीर्ष नेतृत्व को दिल से आभार प्रकट करता हु।
पार्टी ने मुझ पर विश्वास करके आसनसोल का उम्मीदवार घोषित किया लेकिन किसी कारण वश में आसनसोल से चुनाव नहीं लड़ पाऊंगा…@JPNadda— Pawan Singh (@PawanSingh909) March 3, 2024
ചില കാരണങ്ങളാല്‍ തനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നാണ് പവന് സിങ് കുറിച്ചത്. 'ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പാര്‍ട്ടി എന്നെ വിശ്വസിക്കുകയും അസന്‍സോളിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ചില കാരണങ്ങളാല്‍ എനിക്ക് അസന്‍സോളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെ പുറത്തുവിട്ടിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 195 അംഗ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറില്‍ നിന്നും ജനവിധി തേടുന്നത്.






