
കോട്ടയം: പത്തനംതിട്ടയിലെ ഈ സന്ദര്‍ശനം സ്ഥാനാര്‍ഥി അനില്‍ ആന്റണി പി സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. തനിക്ക് പകരമായി അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പരസ്യമായി പി സി ജോര്‍ജ് നീരസം പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം . തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചേകാലോടെ അനില്‍ ഈരാട്ടുപേട്ടയിലെ ജോര്‍ജിന്റെ വീട്ടിലെത്തി. ഇരുവരും പിന്നീട് അല്പനേരം ചര്‍ച്ച നടത്തി.
കൂടികാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പി സി ജോര്‍ജ് പ്രതികരിച്ചത് പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ വിജയം ഉറപ്പാക്കുകയാണ് കേരളത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യമെന്നാണ്. ബിജെപിയിലെ എല്ലാ പ്രവര്‍ത്തകരും ആത്മാര്‍ഥമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
''കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ അനില്‍ ആന്റണിയെന്ന് പറഞ്ഞാല്‍ എ.കെ.ആന്റണിയുടെ മകനാണ്. അതു വലിയ അംഗീകാരമാ
മാണ്. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ബിജെപി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് പാര്‍ട്ടി തീരുമാനമാണ്. ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഒരു സ്ഥലത്തും പറഞ്ഞട്ടില്ല. എന്നാല്‍ ചില വട്ടന്മാര് ഇങ്ങനെ പറഞ്ഞോണ്ട് നടന്നാല്‍ ഉത്തരം പറയാന്‍ നേരമില്ല. നല്ല മത്സരമായിരിക്കും. ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോട്ടയത്ത് തുഷാര്‍ മത്സരിച്ചാല്‍ വിളിച്ചാല്‍ പോകുമെന്നും വിളിക്കാത്ത സ്ഥലത്ത് പോകില്ലായെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ പി സി ജോര്‍ജിന്റെ അനുഗ്രഹത്തോടെ തന്നെ വിജയക്കുമെന്ന് അനില്‍ ആന്റണി പറഞ്ഞു.പി സി ജോര്‍ജിനെയും കുടുംബത്തെയും ചെറുപ്പം മുതല്‍ അറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.






