
കോട്ടയം: സ്കൂളിലെ ലിഫ്റ്റ് പരിശോധനയുമായി ബന്ധപ്പെട്ട് െകെക്കൂലി വാങ്ങിയ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ എന്‍.എല്‍. സുമേഷാണ് അറസ്റ്റിലായത്.
കൊല്ലം സ്വദേശിയായ ഇദ്ദേഹം ജില്ലയിലെ ഒരു സ്കൂളിലെ ലിഫ്റ്റ് പരിശോധനയുമായി ബന്ധപ്പെട്ട് 7000 രൂപ െകെക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. രണ്ടിന് ഉച്ചയ്ക്ക് 12ന് സ്കൂളിലെത്തി പരിശോധന നടത്തിയ സുമേഷ്, സ്കൂളിനു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിനു 10000 രൂപ െകെക്കൂലി ആവശ്യപ്പെട്ടു.
അന്നു െവെകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ തുകയുമായി എത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, സ്കൂള്‍ മാനേജര്‍ അസൗകര്യം അറിയിക്കുകയും തുക കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 7000 രൂപയായി നിശ്ചയിച്ചു. ഇന്നലെ പാലായില്‍ പോളിടെക്നികില്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ തുക കൊടുക്കാനായിരുന്നു നിര്‍ദേശം.
ഇതേത്തുടര്‍ന്നു ഇന്നലെ പണം െകെമാറുമ്പോള്‍ വിജിലന്‍സ് എസ്.പി. വി.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സുമേഷിനെ പിടികൂടുകയായിരുന്നു.ഡിെവെ.എസ്.പി. വി.ആര്. രവികുമാര്‍, സി.ഐമാരായ മഹേഷ് പിള്ള, സുനുമോന്‍, ജി. രമേഷ്, എസ്.ഐമാരായ സ്റ്റാന്‍ലി തോമസ്, വി.എം. ജയ്മോന്, പി.എന്‍. പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.






