സ്വര്‍ണവിലയില്‍ ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന് 1,05,760 രൂപയും ഗ്രാമിന് 13,220 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് വിലയെ സ്വാധീനിച്ചത്. എണ്ണവില ബാരലിന് 85 ഡോളറിന് താഴെയെത്തിയതും അമേരിക്ക–ഇറാന് സംഘര്‍ഷത്തില്‍ അയവ് വന്നതുമാണ് പ്രധാന കാരണങ്ങള്‍. കൂടാതെ പലിശനിരക്കില്‍ മാറ്റം വരുത്താതിരിക്കാനുള്ള അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ തീരുമാനവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.
അന്താരാഷ്ട്ര വിപണിയിലെ തുടര്‍ച്ചയായ മാറ്റങ്ങള്‍ക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ റെക്കോര്‍ഡ് പവന്‍വില. ഡിസംബര്‍ 23നാണ് ആദ്യമായി ഒരു പവന് സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്.

Comments