മലപ്പുറം: ഇൻസ്റ്റഗ്രാമിൽ ജീവനൊടുക്കുമെന്ന സന്ദേശം പങ്കുവെച്ചതിന് പിന്നാലെ കാണാതായ യുവാവിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കോഴിക്കോട് നിന്ന് കണ്ടെത്തി. മലപ്പുറം തിരുവാലി പത്തിരിയാർ സ്വദേശിയായ യുവാവിനെയാണ് പോലീസ് സുരക്ഷിതനായി കണ്ടെത്തിയത്.
ജീവനൊടുക്കാൻ പോകുകയാണെന്ന പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ യുവാവ് എടവണ്ണ സീതി ഹാജി പാലം വരെ എത്തിയതായി കണ്ടെത്തി.
തുടർന്ന് സമീപത്തെ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവാവ് ചാലിയാർ പുഴയുടെ തീരത്തേക്ക് പോകുന്നതായി വ്യക്തമായി. പോലീസും അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ മൊബൈൽ ഫോണും കൈവാച്ചും പുഴയുടെ തീരത്തെ പമ്പ് ഹൗസിന് സമീപത്ത് നിന്ന് കണ്ടെത്തി.
ശേഷം സി.സി.ടി.വി. ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ ഉച്ചയ്ക്ക് 1.05-ന് പുഴയുടെ തീരത്തേക്ക് പോയ യുവാവ് 1.35-ന് തിരിച്ചുപോകുന്നതായും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ വ്യാപിപ്പിച്ച പോലീസ്, ബന്ധുക്കളുടെ സഹായത്തോടെ രാത്രിയോടെ കോഴിക്കോട് കൂളിമാട് വെച്ച് യുവാവിനെ കണ്ടെത്തി. അവശനിലയിലായിരുന്ന ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments