മുംബൈ: തനിക്ക് രാഷ്ട്രീയ മോഹങ്ങളില്ല എന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. സിജെപി ഒരു രാഷ്ട്രീയ പാർട്ടിയേക്കാൾ ഉപരിയായി ഒരു രാഷ്ട്രീയ സമ്മർദ്ദ ഗ്രൂപ്പായി പ്രവർത്തിക്കുമെന്നും, പൊതുജനങ്ങളുടെ പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി ഉയർത്തിക്കാട്ടിക്കൊണ്ട് ശക്തമായ ജനാധിപത്യം ഉറപ്പാക്കാൻ ഇത്തരം ഗ്രൂപ്പുകൾക്ക് കഴിയുമെന്നും ദിപ്കെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
തന്റെ ഏറ്റവും വലിയ സ്വപ്നം മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലുള്ള സ്വന്തം ഗ്രാമമായ സന്തുക് പിംപിരിയിലെ സർപഞ്ചാകുകയാണെണ്. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളും പൊതു സേവനങ്ങളും മെച്ചപ്പെടുത്താൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിനാൽ ഗ്രാമത്തെ നയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഉന്നത രാഷ്ട്രീയ പദവികൾക്കായി മത്സരിക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും മഹാരാഷ്ട്രയിലെ തന്റെ സ്വന്തം ഗ്രാമത്തിൽ സർപഞ്ചാകാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
രാഷ്ട്രീയ ജീവിതം നയിക്കുന്നതിനേക്കാൾ തന്റെ ഗ്രാമത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നതിനാണ് എക്കാലത്തും മുൻഗണന നൽകിയിട്ടുള്ളതെന്ന് പറഞ്ഞു. തനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ ഉന്നത വിദ്യാഭ്യാസത്തിനായി താൻ അമേരിക്കയിലേക്ക് പോകില്ലായിരുന്നുവെന്നും ദിപ്കെ പറഞ്ഞു.
തനിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ അവസരമുണ്ടായെങ്കിലും, തന്റെ പല ബന്ധുക്കൾക്കും ഗ്രാമത്തിലെ മറ്റ് കുട്ടികൾക്കും തകർന്നുവീഴാറായ സ്കൂളുകളിലാണ് പഠിക്കേണ്ടി വന്നതെന്നും ചിലർക്ക് പൊട്ടിപ്പൊളിഞ്ഞ ക്ലാസ് മുറിയിലെ തറയിലിരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ടെന്നും ദിപ്കെ പറയുന്നു .
ഗ്രാമത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ഈ അനുഭവങ്ങളാണ് തന്നെ പ്രചോദിപ്പിച്ചതെന്നും അടിത്തട്ടിലുള്ള വികസനത്തിനായുള്ള തന്റെ പ്രതിബദ്ധതയ്ക്ക് പിന്നിൽ ഈ അനുഭവങ്ങളാണെന്നും ദിപ്കെ പറഞ്ഞു.
ഭാവി പരിപാടികൾ രൂപീകരിക്കാൻ ഓഗസ്റ്റ് 5 ന് സിജെപി യോഗം ചേരുമെന്ന് ദിപ്കെ വ്യക്തമാക്കി. ഡൽഹി ജന്തർമന്ദറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ശേഷം വളണ്ടിയർമാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ വിലയിരുത്താൻ സിജെപിയുടെ പ്രധാന അംഗങ്ങൾ ഓഗസ്റ്റ് 5 ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ദിപ്കെയുടെ വസതിയിൽ യോഗം ചേരും. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് സംഘടനയുടെ ഭാവി തന്ത്രങ്ങളും റോഡ്മാപ്പും യോഗം ചർച്ച ചെയ്യുമെന്നാണ് സൂചനകൾ.

Comments