പാലക്കാട് : നെല്ലിയാമ്പതിയില്‍ രാവിലെ ഉണ്ടായ ബസ് അപകടത്തില്‍പ്പെട്ട് യാത്രക്കാരിക്ക് ദാരുണാന്ത്യം. വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായിട്ടാണ് വിവരം. രാവിലെ ഒമ്പത് മണിയോടെ നെല്ലിയാമ്പതിയില്‍ നിന്നും നെന്മാറയ്ക്ക് പോകുകയായിരുന്ന കെ.എസ്. ആര്‍.ടി.സി. ബസാണ് അപകടത്തില്‍പെട്ടത്. നെല്ലിയാമ്പതി സ്വദേശിനി ജയന്തി (55)യാണ് മരണമടഞ്ഞത്.
ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍ എന്നാണ് വിവരം. ബസില്‍ നിന്നും തെറിച്ചുപോയ ജയന്തി മരത്തിനും ബസിനും ഇടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തേക്ക് മരങ്ങള്‍ വെട്ടിമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
പോത്തുണ്ടി ഡാമിന് സമീപത്ത് വെച്ച് ഇറക്കത്ത് ബസിന് ബ്രേക്ക് നഷ്ടമാകുകയും സമീപത്തെ തേക്കിന്‍കാട്ടിലേക്ക് തെന്നിയിറങ്ങുകയുമായിരുന്നു. അപകടം നടക്കുമ്പോള്‍ 30 യാത്രക്കാര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പരിക്കേറ്റവരെ എല്ലാവരേയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാരെ ബസില്‍ നിന്നും മാറ്റി. ചെക്ക്‌പോസ്റ്റ് എത്താന്‍ 200 മീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായത്.

Comments