
തിരുവനന്തപുരം: ഗുരൂവായൂര്‍ ദേവസ്വം ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ക്ഷേത്രത്തിലെ വെള്ളി ഉരുപ്പടികള്‍ സ്വര്‍ണ്ണമാക്കി മാറ്റുന്നതിന്റെ നടപടി ക്രമങ്ങളാണ് പരിശോധിക്കുന്നത്. ഈ നടപടികളില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണിത്. ആദായനികുതി ഉദ്യോഗസ്ഥന് ജ്യോതിഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു മിന്നല്‍ പരിശോധന.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച കിലോ കണക്കിനുള്ള വെള്ളി, സ്വര്‍ണമാക്കി മാറ്റാനുള്ള നടപടിയുമായി ദേവസ്വം ബോര്‍ഡ് മുമ്പോട്ടു പായിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ െഹെദരാബാദിലുള്ള നാണയ നിര്‍മ്മാണശാലയായ മിന്റുമായി ഗുരുവായൂര്‍ ദേവസ്വം കരാര്‍ ഒപ്പുവച്ചിരുന്നു. വര്‍ഷങ്ങളായി ലഭിച്ച വെള്ളി ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. െഹെദരാബാദില്‍ വെള്ളി കട്ടികളായി മാറ്റുന്ന ഇവ പിന്നീട് മുംെബെയിലെ കേന്ദ്ര മിന്റില്‍ നല്കി തത്തുല്യ തുകയ്ക്കുള്ള സ്വര്‍ണക്കട്ടികള്‍ വാങ്ങുമെന്നായിരുന്നു കരാര്‍. തുടര്‍ന്ന്, മുംെബെയിലെ എസ്.ബി.ഐ ശാഖയില്‍ അവ നിക്ഷേപിക്കാനായിരുന്നു തീരുമാനം. ഈ ഇടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന.
നേരത്തെ, ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ ആഭരണങ്ങളും വസ്തുക്കളും ഇത്തരത്തില്‍ സ്വര്‍ണക്കട്ടികളാക്കി ബാങ്കില്‍ നിക്ഷേപിച്ചത് വഴി ആറ് കോടി രൂപ പലിശയിനത്തില്‍ മാത്രം ഗുരുവായൂര്‍ ക്ഷേത്രം നേടിയിരുന്നു. ഈ ഇടപാടുകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുവെന്നാണ് സൂചന. ക്ഷേത്രത്തിന്റെ െകെവശം വഴിപാടായി ലഭിച്ച 7 ടണ്ണിലേറെ വെള്ളി സാധനങ്ങളുണ്ട്. ഇതില്‍ 5 ടണ്‍ ആണ് സ്വര്ണപദ്ധതിയിലേക്കു മാറ്റുന്നതിന് തീരുമാനിച്ചിരുന്നത്.






