
ഗായിക ആശാ ഭോസ്ലേയെ വസതിയിലെത്തി സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിങ്കളാഴ്ച നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഏവര്‍ക്കും പ്രചോദനമായ ഗായികയാണ് ആശാ ഭോസ്ലേയെന്ന് ഷാ പറഞ്ഞു. ആശാ തായ് എന്നാണ് അമിത് ഷാ എക്സില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്ക്കൊപ്പമുളള കുറിപ്പില്‍ ഗായികയെ വിശേഷിപ്പിച്ചത്.
‘അവെര കണ്ടുമുട്ടുന്നത് എപ്പോഴും ആനന്ദകരമായ അനുഭവമാണ്. മുംബൈയില്‍ വെച്ച് ഇന്ത്യന്‍ സംഗീതത്തെയും സംസ്കാരത്തെയും കുറിച്ച് അവരുമായി സമ്പന്നമായ ഒരു ചര്‍ച്ച നടത്തി. അവര്‍ എല്ലാവര്ക്കും ഒരു പ്രചോദനമാണ്. അവരുടെ ശബ്ദം നമ്മുടെ സംഗീത വ്യവസായത്തിന് അനുഗ്രഹമാണ്’.അമിത് ഷാ കുറിച്ചു.
It has always been a delightful experience to meet the legendary Asha Tai. Had an enriching discussion with her about our music & culture in Mumbai today. She is an inspiration to all and her soulful voice is a blessing to our music industry. pic.twitter.com/49VOQQnboy
— Amit Shah (Modi Ka Parivar) (@AmitShah) March 6, 2024
ആശാ ഭോസ്ലേയുടെ അനുഗ്രഹം തേടിയ അദ്ദേഹം അവരുടെ ഫോട്ടോബയോഗ്രഫിയായ ബെസ്റ്റ് ഓഫ് ആശ എന്ന പുസ്തകവും പ്രകാശനം ചെയ്തു. വിഖ്യാത ഫോട്ടോഗ്രാഫര്‍ രാജധ്യക്ഷ പകര്‍ത്തിയ ആശാ ഭോസ്ലേയുടെ ചിത്രങ്ങളാണ് പുസ്തകത്തിന്റെ ഉളളടക്കം.
കൂടിക്കാഴ്ചയ്ക്കിടെ ഹം ദോനോ എന്ന ചിത്രത്തിലെ അഭി ന ജാവേ എന്ന ഗാനം ആശാ ഭോസ്ലേ ആലപിച്ചു. ഇതിന്റെ വീഡിയോ മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെയുളളവര്‍ പങ്കുവെച്ചിട്ടുണ്ട്.
A rare moment when HM Amit Shah is seen smiling.. 😄 pic.twitter.com/3JBJAcZqAY
— Mr Sinha (Modi's family) (@MrSinha_) March 6, 2024






