
കാസര്‍കോഡ്; മംഗലാപുരത്തേക്ക് പോകുന്ന ചെന്നൈ മെയിലില്‍ പരിശോധന. റെയില്‍വേ സ്റ്റേഷനിലും ട്രെയിനുകളിലുമായിയാണ് പരിശോധന നടന്നത്. എക്സൈസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും റെയില്‍വേ പോലീസും സംയുക്തമായിയാണ് പരിശോധന നടത്തിയത്.നടപടി ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെയായിരുന്നു. പരിശോധനയില്‍ പിടിച്ചെടുത്തത് ഉടമസ്ഥനില്ലാത്ത മൂന്നേകാല്‍ കിലോ കഞ്ചാവാണ്. കണ്ടെത്തിയത് കാസര്‍കോഡ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ്.
ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്, കാസറഗോഡ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജോസഫ് ജെയും സംഘവും കാസറഗോഡ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, കാസറഗോഡ് റെയില്‍വേ പൊലീസ് എന്നിവരുമൊത്ത് നടത്തിയ സംയുക്ത പരിശോധനയില്‍ സ്റ്റേഷനിലെ 2ആം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ചെന്നൈ മെയില്‍ ട്രെയിനിന്റെ സീറ്റിനടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു 3.350 കിലോ ഉണക്ക കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ എന്‍ഡിപിഎസ് കേസ് എടുത്തു. കഞ്ചാവ് കൊണ്ടുവന്നയാളെ കുറിച്ച് യാതൊരു വിവരം ലഭിക്കാത്തതിനാല്‍ പ്രതി സ്ഥാനത്തു ആരെയും ചേര്‍ത്തിട്ടില്ല.






