
ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ആണ് സസ്പെൻഷന് നിര്‍ദേശം നല്‍കിയത്.
കോഴിക്കോട് ജില്ലാ കളക്ടർക്ക് രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ , ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ആകമാനം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. രേഖകളുടെ പരിശോധന, ബൂത്തുകളിലെ ഒരുക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിവരികയാണ്.






