
ഒരു സംസ്ഥാനത്തിനും സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന് അമിത് ഷാ. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ല . പൗരത്വ നിയമഭേദഗതി മുസ്ലീം വിരുദ്ധമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധം പൗരത്വ ഭേദഗതി വിജ്ഞാപനത്തിനെതിരെ ശക്തമാകുമ്പോള്‍ മുന്പോട്ട് വച്ച കാല് പിന്നോട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ ചെയ്തതൊന്നും നിയമവിരുദ്ധമല്ല. പൗരത്വം സംബന്ധിച്ച നിയമങ്ങളുണ്ടാക്കാനുളള എല്ലാ അധികാരവും ഭരണഘടനയുടെ അനുച്ഛേദം 11 പ്രകാരം പാര്‍ലമെന്റിന് നല്‍കുന്നുണ്ട്. നിയമം ആരുടെയും പൗരത്വം എടുത്തു കളയാനല്ല.
ഭരണ ഘടന അനുച്ഛേദം 14 പ്രകാരം തുല്യത ഉറപ്പ് വരുത്തിയാണ് നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നത്. വിഭജന കാലത്ത് പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ 23 ശതമാനമായിരുന്നു. ഇപ്പോഴത് 3.7 ശതമാനമായി. ബാക്കിയുള്ളവര്‍ മതപരിവര്‍ത്തനത്തിന് വിധേയരായി. അഫ്ഗാനിസ്ഥാനില്‍ 500 ഹിന്ദുക്കള്‍ മാത്രമാണ് അവശേഷിക്കുന്നത്. അത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ഇവിടെ പരൗരത്വം നല്കാന് തീരുമാനിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി.






