
വാഷിങ്ടണ്‍: ഷോര്‍ട്ട് വിഡിയോ ആപ്പ് ആയ ടിക്ക് ടോക് നിരോധിക്കാന്‍ ഒരുങ്ങി അമേരിക്ക. ടിക്ക് ടോക് നിരോധിക്കുന്ന ബില്‍ യുഎസ് പ്രതിനിധി സഭ പാസാക്കി. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക്കിന്റെ മാതൃകമ്പനി. ആപ്പിന്റെ ഉടമസ്ഥാവകാശം വിറ്റ് ഒഴിവാക്കാന്‍ ബൈറ്റ് ഡാന്‍സ് തയ്യാറായില്ലെങ്കില്‍ അമേരിക്കയില്‍ ടിക്ക് ടോക് നിരോധിക്കാനാണ് സാധ്യത. ആറ് മാസത്തെ കാലാവധിയാണ് പ്രതിനിധി സഭ അനുവദിച്ചിരിക്കുന്നത്.
സെനറ്റ് ബില്ല് പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. നിയമം നിലവില്‍ വരുന്നതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറും ആപ്പിള്‍ ആപ്പ് സ്റ്റോറും അടക്കം അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക്ക് ടോക്കിനെ നീക്കും. സെനറ്റ് കൂടി ബില്ല് പാസാക്കിയാല്‍ താന്‍ നിയമത്തിലൊപ്പിടുമെന്ന് പ്രസിഡന്റ് ബൈഡന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ, ബ്രിട്ടണ്, ന്യൂസിലന്‍ഡ്, കാനഡ, തായ്വാന്, ബെല്‍ജിയം, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളും മുമ്പ് ടിക് ടോക്കിനെ നിരോധിച്ചിരുന്നു.






