
സ്ക്വിഡ് ഗെയിം താരം ഒയോങ് - സു ലൈംഗികാതിക്രമ കേസില്‍ കുറ്റക്കാരനെന്ന് കോടതി. 79 കാരന് 8 മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അഭിനയത്തില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ലൈംഗികാതിക്രമങ്ങളെ പറ്റി 40 മണിക്കൂര്‍ ക്ലാസ് പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു. വിധിച്ചത് വടക്കുപടിഞ്ഞാറന്‍ ദക്ഷിണ കൊറിയയിലുള്ള സുവോണ്‍ ജി്ലാ കോടതിയുടേതാണ്.
2017 ലാണ് കേസിന് ആസ്പദമായ സംഭവം. ഒരു തിയേറ്റര്‍ പ്രകടനത്തിനായി ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് താമസിക്കുമ്പോള്‍ ഒരു സ്ത്രീയെ രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടനെതിരായ ആരോപണം. 2022-ല്‍ ഒ യോങ്-സൂവിനെതിരെ കുറ്റം ചുമത്തപ്പെട്ടു. 2022-ല്‍, മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയക്കാരനായി ചരിത്രം കുറിച്ച ആളാണ് അദ്ദേഹം.






