
ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് ഖാന്മാര്. ഷാരൂഖ് ഖാന്, സാല്മാന് ഖാന്, ആമീര്‍ ഖാന് എന്നീ മൂവര്‍ സംഘം ഒരുമിച്ച് വേദിയിലെത്തിയാല്‍ പിന്നെ ആരാധകര്‍ക്ക് വേറെയൊന്നും വേണ്ട. ഇടയ്ക്ക് ചില പ്രശ്നങ്ങള്‍ കാരണം ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. അതെല്ലാം മാറി ഇവര്‍ ഒരുമിച്ചതോടെ ആരാധകരത് ആഘോഷമാക്കുകയും ചെയ്തു. അടുത്തിടെ ഇവര്‍ മൂന്നാളും ഒരുമിച്ച് വേദിയിലെത്തിയത് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി- രാധിക മെർച്ചന്റെ് പ്രീവെഡ്ഡിങ് ചടങ്ങിലായിരുന്നു. ആർ. ആർ. ആർ എന്ന ചിത്രത്തിലെ ഓസ്കാർ പുരസ്കാരം നേടിയ നാച്ചോ നാച്ചോ എന്ന ഗാനത്തിനാണ് മൂവരും നൃത്തം ചെയ്യുകയും ചെയ്തു. ഖാന്മാരുടെ നൃത്ത വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായും മാറി.
ഇപ്പോഴിതാ ജാംനഗറില്‍ നിന്നുള്ള ഖാന്മാരുടെ രസകരമായ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുകയാണ്. മൂവരും വാക് വാദത്തിലേർപ്പെടുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. അടുത്ത സുഹൃത്തുക്കളായ ഇവർ നൃത്തം ചെയ്യാനുള്ള പാട്ടിനെ ചൊല്ലി തർക്കിക്കുന്നതാണ് വീഡിയോ.
മൂന്നു പേരും വേദിയിലെത്തുന്നതും ആരുടെ പാട്ടിനനുസിരച്ച് നൃത്തം ചെയ്യണമെന്ന് തര്‍ക്കിക്കുന്നതുമാണ് വീഡിയോ. ആദ്യം ദബംഗിലെ പാട്ട് വേണമെന്ന് സല്‍മാനും, പഠാനിലെ ബേഷറമി എന്ന ഗാനം വേണമെന്ന് ഷാരൂഖും, ഖയാമത് സേ ഖയാമത് തക് ലെ പാപ്പാ കെഹ്ത് ഹേ എന്ന പാട്ട് വേണമെന്ന് ആമീറും പറയുന്നതാണ് വീഡിയോ. അവസാനം മൂന്നു പേരും കുറിയെടുക്കുന്നതും സൗത്ത് ഇന്ത്യന്‍ ഗാനമായ ‘നാട്ടു നാട്ടു’വിന് ചുവടു വയ്ക്കാന്‍ തീരുമാനിക്കുന്നതുമാണ് വീഡിയോ. മൂന്ന് ഖാന്മാരും ഒരുമിച്ചെത്തിയ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുക്കുകയാണ്.






