
ആർജെഡി നേതാവ് വി സുരേന്ദ്രൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കവടിയാറിലെ വീട്ടിലെത്തിയാണ് രാജീവ് ചന്ദ്രശേഖർ ഇടതുമുന്നണി നേതാവ് സുരേന്ദ്രൻപിള്ളയെ കണ്ടത്.
കോൺഗ്രസ് നേതാവ് കെ കുരണകാരന്റെ മകൾ പത്മജയടക്കം ബിജെപിയിലേക്ക് എത്തിയപ്പോൾ ഇടതു നേതാക്കളിൽ ചിലരും പാർട്ടിയിലേക്ക് വരുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളുടെ പ്രതികരണം. വി സുരേന്ദ്രൻ പിള്ളയെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെയാണ് രാജീവ് ചന്ദ്രശേഖർവടിയാറിലെ വീട്ടിലെത്തി കണ്ടത്. രാവിലെ ഒൻപതേകാലോടെ കവടിയാറിലെ സുരേന്ദ്രൻ പിള്ളയുടെ വീട്ടിലെത്തിയ രാജീവ് ചന്ദ്രശേഖർ പതിനഞ്ചു മിനുറ്റോളം ചിലവിട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെയായിരുന്നു കൂടിക്കാഴ്ച്ച.
ബിജെപി സംസ്ഥാന നേതൃത്വം സൗഹൃദ സന്ദർശനം എന്നാണ് ഇതിന് നല്കിയ വിശദീകരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സാധാരണ നിലയിൽ വന്നു കണ്ടു വോട്ടു അഭ്യർത്ഥിച്ചുവെന്നും താൻ എൽഡിഎഫിന്റെ പ്രവർത്തകൻ ആണെന്ന് വിശദീകരിച്ചുവെന്നും സുരേന്ദ്രൻ പിള്ളയും പറയുന്നു.






