
മലയാളികള്‍ക്ക് ചൂടുകാലത്ത് തണുപ്പുള്ള ഭക്ഷണങ്ങളോട് പൊതുവേ ഇഷ്ടമേറും. വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് കൊടുക്കാന്‍ ഒരു അടിപൊടി ഐറ്റംമാണ് റസ്‌ക് പുഡ്ഡിംഗ്. കുട്ടികള്‍ക്കും വീട്ടില്‍ വിളമ്പാം. മാത്രമല്ല വളരെ ചെലവ് കുറഞ്ഞ ഈ ഐറ്റം ഉണ്ടാക്കാന്‍ വളരെ എളുപ്പവുമാണ്.
ആവശ്യമുള്ള സാധനങ്ങള്‍
റസ്‌ക് - 8 എണ്ണം
പഞ്ചാസാര - 1/2 കപ്പ്
വാനില കസ്റ്റാര്‍ഡ് - 2 ടേബിള്‍സ്പൂണ്‍
ചോക്ലേറ്റ് കസ്റ്റാര്‍ഡ് - 2 ടേബിള്‍ സ്പൂണ്‍
സ്‌ട്രോബറി - 3 എണ്ണം
പഴം - 2 എണ്ണം
കോണ്‍ഫ്‌ളേക്‌സ് - 1 ടേബിള്‍സ്പൂണ്‍
പാല്‍ - 3/4 ലിറ്റര്‍
തയാറാക്കുന്ന വിധം
1/2 കപ്പ് പാലില്‍ വാനില കസ്റ്റാര്‍ഡ്, ചോ€േറ്റ് കസ്റ്റാര്‍ഡ് എന്നിവ ചേര്‍ക്കുക. രണ്ടിലും 1/2 കപ്പ് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. വെവ്വേറെ പാനിലാക്കി 1/2 ലിറ്റര്‍ പാല്‍ വീതം തിളയ്ക്കണം. ഒരു പാനിലെ പാലില്‍ വാനില കസ്റ്റാര്‍ഡും അടുത്തതില്‍ ചോക്ലേറ്റ് കസ്റ്റാര്‍ഡും ചേര്‍ക്കുക. റസ്‌ക് 4 വീതം ഇതില്‍ 2 മിനിറ്റോളം മുക്കിവയ്ക്കണം. വ്യത്യസ്ത നിറങ്ങളിലുള്ള ലെയര്‍സ് ഒരു സര്‍വിംഗ് ഡിഷില്‍ വയ്ക്കണം. പഴവും കോണ്‍ഫ്‌ളേക്‌സും കൊണ്ട് ഗാര്‍ണീഷിംഗ് ചെയ്ത് തണുപ്പിച്ചെടുക്കുക.






