
ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് പണ്ടേ പ്രശസ്തനാണ് അജിത്. ഡ്യൂപ്പില്ലാതെയാണ് ആക്ഷന്‍ ചിത്രങ്ങളില്‍ അജിത് അഭിനയിക്കുന്നതും. വേതാളത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം തല 57ന് വേണ്ടി അജിത് 29 നില കെട്ടിടത്തില്‍ നിന്നും ഡ്യൂപ്പില്ലാതെ ചാടിയതാണ് പുതിയ വാര്‍ത്ത. ബള്‍ഗോറിയയിലെ ഷൂട്ടിങ്ങിനിടെയായിരുന്നു അജിതിന്റെ സാഹസിക പ്രകടനം. ഇതേ ചിത്രത്തിനായി അജിത് ബൈക്ക് സ്റ്റണ്ട് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്റര്‍പോള്‍ ഓഫീസറുടെ വേഷത്തിലാണ് അജിത് ചിത്രത്തില്‍ എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ വില്ലന്‍. കാജല്‍ അഗര്‍വാള്‍ ആദ്യമായി അജിതിന്റെ നായികയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അജിത്തിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാകും തല 57.







Comments