
ബോളിവുഡ് താര ദമ്പതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ തയാറെടുക്കുകയാണ്. സെപ്റ്റംബറില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
പ്രസവത്തിനായി തായറെടുക്കുന്ന ദീപികയ്ക്കായി രണ്‍വീര്‍ ആറുമാസം പിതൃത്വ അവധി എടുക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഈ കാലയളവില്‍ പുതിയ സിനിമകളും താരം ഏറ്റെടുക്കില്ല. ദീപിക ഇതിനകം തന്നെ ഏറ്റെടുത്ത് പ്രോജക്ടുകള്‍ എല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. എല്ലാ ജോലികളും തീര്‍ത്ത് വരാന്‍ പോകുന്ന കുഞ്ഞിനായി കാത്തിരിക്കുകയാണ് ദീപിക.
രന്‍വീര്‍ സിങ്ങും പുതിയ പ്രോജക്ടുകള്‍ ഒന്നും ഏറ്റെടുക്കുന്നില്ല. ഡോണ്‍ 3 , ശക്തിമാന് , ആദിത്യയുടെ ആക്ഷന്‍ ചിത്രം എന്നിവ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പുതിയ പ്രോജക്ടുകള്‍ ഒന്നും ഏറ്റെടുക്കാതെ ദീപികയ്ക്കും കുഞ്ഞിനുമൊപ്പം ചെലവഴിക്കാനാണ് താരത്തിന്റെ തീരുമാനം- താരങ്ങളുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു.
രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ന് ആണ് രണ്‍വീറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്റോഫ് , കരീന കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.






