
റിയാദ്: 2026ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേനും 2027ൽ സൗദിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ടൂർണമെൻറിലേക്കുമുള്ള സംയുക്ത യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. പ്രാദേശിക സമയം രാത്രി 10ന്(ഇന്ത്യൻ സമയം രാത്രി 12.30ന്) സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈൻ’ എന്നറിയപ്പെടുന്ന അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം.
അഫ്ഗാനെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് 1985നുശേഷം ആദ്യമായി യോഗ്യതാ പോരാട്ടങ്ങളിലെ മൂന്നാം റൗണ്ടിലെത്താം. മത്സരത്തിനായി ഇന്ത്യൻ ടീം കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അബഹയിൽ എത്തിയിരുന്നു. ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ൽ നിലവിൽ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ആറ് പോയിന്റുമായി ഖത്തർ ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവിൽ പോയയന്റൊന്നുമില്ല.ഇന്ത്യയില്‍ ടിവിയില്‍ ഡിഡി സ്പോര്‍ട്സിലും ലൈവ് സ്ട്രീമിംഗില് ഫാന്‍ കോഡ് ആപ്പിലും ആരാധകര്‍ക്ക് മത്സരം തത്സമയം കാണാനാകും.




