
ഉത്തരവാദിത്തങ്ങളെല്ലാം ഒഴിഞ്ഞതോടെ ഇപ്പോൾ കൂൾ മോഡിലാണ് എം എസ് ധോണി. റിലാക്സിംഗ് മോഡിലായ താരത്തെ ചെന്നൈയിലെ തിയേറ്ററിൽ കണ്ടതിന്റെ ആവേശമാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ചെന്നൈ സത്യം സിനിമാസിൽ ധോണി കണ്ട സിനിമയാകട്ടെ സൗത്ത് ഇന്ത്യൻ സിനിമയുടെ ട്രെൻഡായി മാറിയ മഞ്ഞുമ്മൽ ബോയ്സ്. സിനിമ കണ്ട് ധോണിയും ടീമും പുറത്തിറങ്ങുന്ന വീഡിയോ പ്രചാരം നേടുകയാണ്.
ധോണിയെ കണ്ട ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് വരവേറ്റത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും വമ്പൻ വിജയാമായിരിക്കുകയാണ്. തമിഴ് പരിഭാഷയില്ലാതെ തന്നെ തമിഴ്നാട്ടില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 50 കോടിയലിധം രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടിയത്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 200 കോടി പിന്നിട്ടിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രം 200 കോടി കളക്ട് ചെയ്യുന്നത്.
MS Dhoni, Deepak Chahar at Sathyam Cinema theatre in Chennai.....!!!!
- Crowd cheering "Dhoni, Dhoni, Dhoni".pic.twitter.com/Jp86ndjZvC— Johns. (@CricCrazyJohns) March 24, 2024






