
ചിദംബരം സംവിധാനം ഒരു കൂട്ടം സുഹൃത്തുക്കളുടെ ആത്മാര്‍ത്ഥമായ സൗഹൃദത്തിന്റെ കഥ പറഞ്ഞ മഞ്ഞുമേല്‍ ബോയ്സ് കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ തരംഗമായി മാറിയിരിക്കുകയാണ്. 2006 ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാർഥ അനുഭവം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനംചെയ്ത ചിത്രമാണിത്. സൗഹൃദത്തിന്റെ കഥ പറയുന്നതു കൊണ്ടു തന്നെ ഈ സിനിമ നല്ല സൗഹൃദം മനസ്സില്‍ സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും വളരെ പെട്ടെന്നു കണക്ടാകും.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു മുമ്പെത്തി മലയാളത്തില്‍ ഓളം സൃഷ്ടിച്ച വിനീത് ശ്രീനിവാസന് ചിത്രം ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബി’ന്റെ ഓര്‍മ്മ പുതുക്കുകയാണ് നടനായ അജു വര്‍ഗീസ്. ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബി’ന്റെ ഫോട്ടോ ഫ്രെയിം കൈയില്‍ പിടിച്ചു നില്ക്കുന്ന ചിത്രമാണ് അജു വര്‍ഗീസ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ അജു അടക്കമുള്ള മലര്‍വാടി ടീമിനെ മുഴുവന്‍ കാണാം. ഇവരുടെ ചിത്രം നോക്കി നിര്‍നിമേഷനായി ചെറു പുഞ്ചിരിയില്‍ നില്ക്കുന്ന ചിത്രമാണ് അജുവിന്റേത്.






