
വളരെ ചെറുപ്പം മുതല്ക്കേ സിനിമയില് അഭിനയിക്കാന് തുടങ്ങിയതാണ് അനിഖ സുരേന്ദ്രന്. ചോട്ടാ മുംബൈ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തുന്നത്. കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില് ആസിഫലിയുടേയും മംമ്തയുടേയും മകളായിയാണ് അഭിനയിച്ചത്. അതിനു ശേഷം അനിഖയെ തേടി നിരവധി അവസരങ്ങളെത്തി.
ബാലതാരമെന്ന ഇമേജൊക്കെ മാറി ഇന്ന് നായികയായി അഭിനയിക്കാനും താരം തുടങ്ങി. ബുട്ടബൊമ്മ എന്ന തെലുഗു സിനിമയിലാണ് താരം ആദ്യമായി നായികയായി അഭിനയിച്ചത്. കപ്പേള എന്ന മലയാള സിനിമയുടെ റീമേക്കായിരുന്നു ബുട്ട ബൊമ്മ. അന്ന ബെന് മലയാളത്തില് അഭിനയിച്ച വേഷമാണ് താരം തെലുഗില് അവതരിപ്പിച്ചത്.
വെള്ള നിരത്തിലുള്ള സാരിയണിഞ്ഞുകൊണ്ടുള്ള ഫോട്ടോസ് പങ്കപവച്ചാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ബോര്ഡറാണ് സാരിയിലേത്. സാരിയില് ക്ലാസിക്ക് ലുക്കിലാണല്ലോയെന്നാണ് ആരാധകര് കമന്റ് ചെയ്തിരിക്കുന്നത്.
വളരെ സിംപിള് ലുക്കിലും സുന്ദരിയാണ് അനിഖ ഫോട്ടോയില്. ചുവന്ന നിറത്തിലുള്ള കുപ്പിവളകള് രണ്ട് കൈയ്യും നിറയോ താരം അണിഞ്ഞിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള ബിന്ദിയും താരത്തിന്റെ ലുക്കിന് മാറ്റ് കൂട്ടുന്നു.
ഫുള് സ്ലീവ് ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോക്ക് കമന്റുകളും ലൈക്കുകളുമായെത്തുന്നത്. സോഷ്യല് മീഡിയയില് വൈറലാണ് താരത്തിന്റെ പുത്തന് ഫോട്ടോസ്.
താരത്തിന്റെ ട്രെഡീഷ്ണല് ലുക്കിലുള്ള ഫോട്ടോസെടുത്തിരിക്കുന്നത് മെറിന് ജോര്ജാണ്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ജോബിന വിന്സന്റാണ് താരത്തെ സ്റ്റൈല് ചെയ്തിരിക്കുന്നത്. ബൈഹാന്റിലേതാണ് താരത്തിന്റെ സാരി.
മേക്കപ്പാര്ട്ടിസ്ട്രിയാണ് താരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇന്സ്റ്റയില് നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള് വൈറലായി മാറിയത്. താരം സോഷ്യല് മീഡിയയില് പങ്കുവക്കുന്ന ഫോട്ടോസെല്ലാം ശ്രദ്ധനേടാറുണ്ട്.







Comments