
സിനിമയിലുണ്ട് എന്നാലും ഈ യുവ താരത്തെ ബിഗ് സ്ക്രീനിൽ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരും. സിനിമാ പാരമ്പര്യത്തിൽ നിന്നും സിനിമയിൽ എത്തുന്ന യുവപ്രതിഭകളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി ചേർത്തുവെക്കാനുള്ള പേരാണിത്.
ഇത്രയും നാൾ ആരും കേൾക്കാത്ത ഒരു വിശേഷവുമായി ഈ താരപുത്രി ഇൻസ്റ്റഗ്രാമിൽ വന്നിരിക്കുകയാണ്. സിനിമക്കായി കാത്തിരിപ്പ് നീളുമ്പോഴും നാടക മേഖലയിൽ ആൾ ചുവടുവച്ചു കഴിഞ്ഞിരിക്കുന്നു.
ലോക നാടകദിനത്തെ അനുസ്മരിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് തന്റെ ആദ്യ നാടകത്തിന്റെ ഒരു ദൃശ്യം സോഷ്യൽ മീഡിയയിലും അവർ പോസ്റ്റ് ചെയ്തത്. ഈ നാടകം 2020ൽ നിന്നുള്ളതാണ്. മലയാളത്തിലല്ല, തമിഴിൽ. മലയാളത്തിലും തമിഴിലും നിറഞ്ഞാടിയ അമ്മയുടെ മകളുടെ അഭിനയ പാടവം തെളിയിക്കാൻ ഇതുതന്നെ ധാരാളം.
അത്യന്തം ശൗര്യം നിറഞ്ഞ സ്ത്രീ കഥാപത്രത്തെയാണ് സ്റ്റേജിൽ അവതരിപ്പിച്ചത്. മുഖത്ത് ഭാവങ്ങൾ മിന്നിമറിയുന്നു. കൂടെ ഒരു നടനുമുണ്ട്. തീപാറുന്ന ഡയലോഗുകൾ അവതരിപ്പിക്കുന്ന നായികയെ ഇവിടെ കാണാം.
മലയാളി പ്രേക്ഷകർ സിനിമയിൽ കാണാൻ കൊതിക്കുന്ന നടി കല്പനയുടെ മകൾ ശ്രീമയിയുടെ ആദ്യ നാടകത്തിലെ ദൃശ്യങ്ങളാണിത്. ജീവിതം 180 ഡിഗ്രിയിൽ മാറിമറിഞ്ഞ നിമിഷം എന്നാണ് ശ്രീമയി ഈ അവസരത്തെ വിശേഷിപ്പിച്ചത്.






