
ന്യൂഡല്‍ഹി : എയർ ഇന്ത്യാ അഴിമതി കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. എൻസിപി (അജിത് പവാർ) വിഭാഗം നേതാവ് പ്രഫുൽ പട്ടേലിനെതിരെയുള്ള കേസാണ് സിബിഐ അവസാനിപ്പിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് വ്യോമയാനമന്ത്രി ആയിരുന്ന പ്രഫുൽ പട്ടേല്‍. ഏഴ് വർഷമായി അന്വേഷിക്കുന്ന കേസിലാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ്സിബിഐ നല്‍കിയത്.
2017 മേയ് മാസത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച്, എയർ ഇന്ത്യയ്ക്ക് വിമാനം പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. വ്യോമയാന മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടെയും നിരവധി ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയ സിബിഐ നടപടിക്കെതിരെ വലിയതോതിലുള്ള ആക്ഷേപമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്നത്.






