
പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പെന്ഷന് യോഗ്യനെന്ന് ബീഹാര്‍ ആഭ്യന്തര വകുപ്പ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പദ്ധതിയായ ജെ.പി. സേനാനി സമ്മന്‍ യോജനയില്‍ പെടുത്തിയാണ് ലാലു പ്രസാദ് യാദവിന് പെന്ഷന് അനുവദിച്ചിരിക്കുന്നത്.
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട മിസ നിയമപ്രകാരമോ പ്രതിരോധ നിയമപ്രകാരമൊ 1974മാര്‍ച്ച് 18 മുതല്‍ 1977 മാര്‍ച്ച് 21 വരെ ജയിലില്‍ കിടന്നവര്‍ക്ക് സര്‍ക്കാര്‍ 10000 രൂപ മാസം പെന്ഷെന് ഇനത്തില്‍ നല്കുന്ന പദ്ധതിയാണ് ജെപി സേനാനി സമ്മാന്‍ യോജന. വിദ്യാര്‍ത്ഥി നേതാവായാണ് ലാലു പ്രസാദ് യാദവ് രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്തു വച്ചത്. പിന്നീട് 1974ല്‍ മിസ നിയമത്തില്‍പ്പെടുത്തി ജയില്‍ വാസവം അനുഷ്ടിച്ചിരുന്നു.
സ്വാതന്ത്ര്യ സമര സേനാനി ജയപ്രകാശ് നാരായണന്റെ അനുസ്മരണാര്‍ത്ഥമാണ് ഇത്തരത്തില്‍ പദ്ധതി ആവിഷ്കരിച്ചത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി അടക്കം 3000 വ്യക്തികള്‍ക്കാണ് ഇത്തരത്തില്‍ പെന്ഷന് ലഭിക്കുന്നത്.
ഇതില്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദിന്റെ ആപ്ലിക്കേഷന്‍ സാധുതയുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതില്‍ പ്രകാരം 2009 മുതലുള്ള പെന്ഷന് അദ്ദേഹം യോഗ്യനാണെന്ന് കണ്ടെത്തുകയായിരുന്നു.






