
അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അനായാസ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ശുഭ്മാന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്. 6 പന്തില്‍ 45 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. ഡേവിഡ് മില്ലര്‍ 27 പന്തില്‍ പുറത്താവാതെ 44 റണ്‍സ് നേടി .സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം നിശ്ചിത ഓവര്‍ അവസാനിക്കാന്‍ അഞ്ച് പന്ത് ശേഷിക്കെ ടൈറ്റന്‍സ് മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ടൈറ്റന്‍സ് അടിച്ചുകൂട്ടിയത്.
ഭേദപ്പെട്ട തുടക്കമാണ് വൃദ്ധമാന്‍ സാഹയും (25) - ശുഭ്മാന്‍ ഗില്ലും (36) ഗുജറാത്തിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 36 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ സാഹയെ പുറത്താക്കി ഷഹ്ബാസ് അഹമ്മദ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്കി. മൂന്നാമതെത്തിയ സായിക്കൊപ്പം ഗില്‍ 38 റണ്‍സും ചേര്‍ത്തു. പത്താ ഓവറില്‍ ഗില്ലിനെ പുറത്താക്കി മായങ്ക മര്‍കണ്ഡെ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലറും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സായിക്കൊപ്പം 64 റണ്‍സ് ചേര്‍ക്കാന്‍ മില്ലര്‍ക്കായി. എന്നാല്‍ വിജയത്തിനരികെ സായ് വീണും. എങ്കിലും വിജയ് ശങ്കറെ കൂട്ടുപിടിച്ച് () മില്ലര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
അതേസമയം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിരയില്‍ ഒരാള്‍ക്ക് പോലും 30 റണ്‍സ് നേടാനായില്ല. 29 റണ്‍സ് വീതം നേടിയ അഭിഷേക് ശര്‍മ്മ, അബ്ദുള്‍ സമദ് എന്നിവരാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. ഷഹബാസ് അഹമ്മദ് 22 റണ്‍സും ഹെന്റിച്ച് ക്ലാസന് 24 റണ്‍സും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്ക് സ്കോര്‍ 20 കടത്താന്‍ പോലുമായില്ല.
മായങ്ക് അഗര്‍വാള്‍ (16), ട്രാവിസ് ഹെഡ് (19), ഐഡന്‍ മാര്‍ക്രം (17) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദറിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ മോഹിത് ശര്‍മ്മ മടക്കി. ഒന്‍പതാമനായി ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സ് രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.





