
മലയാളികളുടെ പ്രിയങ്കരിയാണ് ദീപ്തി സതി. വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായൊരിടം വെള്ളിത്തിരയില്‍ ഉണ്ടാക്കിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. നീന എന്ന ലാല്‍ ജോസ് സിനിമയിലൂടെയാണ് ദീപ്തി സിനിമയിലേക്കെത്തിയത്. മോഡലിങ്ങ് രംഗത്തു നിന്നുമാണ് താരം സിനിമയിലേക്കെത്തിയത്.
താരത്തിന്റെ ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ താരത്തിന്റെ ലുക്കും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചു. സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിദ്ധ്യമാണ് നടി. തന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്.
കടല്ത്തീരത്തുനിന്നുളള പുത്തന്‍ ഫോട്ടോകളുമായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ദീപ്തി സതി. നൃത്ത ചുവടുകള്‍ വക്കുന്ന ഫോട്ടോകളും താരം പങ്കുവച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് താരം പങ്കുവച്ച ഫോട്ടോകള്‍.
വെള്ളയും പിങ്കും നിറത്തിലുള്ള അനാര്‍ക്കലി സല്‍വാറാണ് താരം അണിഞ്ഞിരിക്കുന്നത്. വളരെ സിംപിള്‍ ലുക്കിലാണ് താരം ഫോട്ടോയില്‍. ഒരു കുതിരയേയും ഫോട്ടോയില്‍ കാണാം.
വെള്ള നിറത്തിലുള്ള ഹാങ്ങിങ്ങ് ഇയര്റിങ്ങാണ് താരം അണിഞ്ഞിരിക്കുന്നത്. കാലില്‍ ചിലങ്കയും നടി അണിഞ്ഞിട്ടുണ്ട്. മുടി മെടഞ്ഞിട്ട് മുല്ലപ്പൂ ഒക്കെ വച്ചുകൊണ്ടുള്ള ലുക്കിലാണ് താരം എത്തിയത്.
ജോ എലിസ് ജോ ആണ് താരത്തിനെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. മെറിന് ജോര്‍ജാണ് താരത്തിന്റെ കലക്കന്‍ ഫോട്ടോസ് എടുത്തിരിക്കുന്നത്. അലഗ്നെ സിഗ്നേച്ചറാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
ബൈഹാന്റിലേതാണ് താരത്തിന്റെ കോസ്റ്റിയൂം. തിത്ലി ഫ്ളട്ടറിങ്ങ് വിങ്ങ്സിലേതാണ് താരത്തിന്റെ ജ്വല്ലറി. താരം പങ്കുവച്ചിരിക്കുന്ന പുത്തന്‍ ഫോട്ടോകള്‍ ആരാധകരേറ്റെടുത്ത് കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി. തന്റെ ഡാന്‍സ് വീഡിയോകളും താരം തന്റെ ആരാധകര്‍ക്കായി പങ്കുുവക്കാറുണ്ട്. താരത്തിന്റെ ഫാഷന്‍ സെന്‍സും ഫാഷന്‍ സ്റ്റേറ്റ്മെന്റുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെയേറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഗോള്‍ഡ് ആണ് താരത്തിന്റേതായി ഒടുവില്‍ റിലീസിനെത്തിയ മലയാള സിനിമ. കന്നടയില്‍ രാജമാര്ത്താണ്ട എന്ന സിനിമയും റിലീസിനെത്തിയിരുന്നു.






