
മമ്മൂട്ടി നായകനായി എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് കാതല്‍. ചിത്രം മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചിത്രത്തിലെ ഷൂട്ടിങ് ലോക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ്. ചിതിരത്തിന്റെ ഇടവേളയില്‍ അടുത്ത വീട്ടില്‍ കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
മമ്മൂട്ടി സ്കൂട്ടര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്എടുക്കുന്നതിനിടെയായിരുന്ന സമീപത്തുള്ള വീട്ടിലെത്തിയത്. വീടിന്റൈ ഉമ്മറത്തായി ആ വീട്ടിലെ പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തി താരം അവരോട് സംസാരിക്കുകയായിരുന്നു. പ്രായമായതിനാല്‍ സിനിമ കാണുന്നത് കുറവാണെന്ന് അവര്‍ മമ്മൂട്ടിയോട് പറഞ്ഞു. എന്നാല്‍ സിനിമ കാണുന്നത് നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് വീട്ടിലെ മറ്റുള്ളവരെ പരിചയപ്പെടുത്തുകയും അവരോട് കുശലാന്വേഷണം നടത്തുകയുമായിരുന്നു. ഈ വീഡിയോ വളരെ വേഗം തന്നെ വൈറലാവുകയായിരുന്നു.






