
നിവിന്‍ പോളിയുടെ 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗില്‍റാണി എന്ന കര്‍ണ്ണാടകക്കാരി ആദ്യമായി മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രത്യക്ഷപ്പെട്ട നടി തെന്നിന്ത്യയുടെ മനം കവര്‍ന്നു.
ദിലീപ് ചിത്രമായ ഇവന് മര്യാദരാമനില്‍ നായികയായെത്തിയ നിക്കിയുടെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിനിമയില്‍ അത്ര സജീവമല്ല നടി. എന്നിരുന്നാലും റിയാലിറ്റി ഷോകളിലൂടെയും മറ്റും എപ്പോഴും നിക്കി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ എത്തിയിരന്നു.
2022 ലായിരുന്നു നടന് ആദി ഷെട്ടിയും നിക്കിയും വിവാഹിരായത്. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. തന്റെ കുടുംബചിത്രങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഭര്ത്താവുമൊന്നിച്ചുളള വെക്കേഷന് ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് നിക്കി. അസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ബീച്ചില്‍ നില്ക്കുന്ന ഇരുവരെയും ചിത്രങ്ങളില്‍ കാണാം.
തായ്ലന്ഡിലെ ചുംഫോണ്‍ ആര്‍ക്കിപെലാഗോയില്‍ സ്ഥിതിചെയ്യുന്ന കോ സമൂയി ദ്വീപിലുളള നിക്കി ബീച്ച് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്.






