
അഹമ്മദാബാദ്; പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ ചുംബിച്ച സ്കൂള്‍ അധ്യാപകനെ അഞ്ച് വര്‍ഷത്തെ തടവിന് വിധിച്ചു. ഗുജറാത്തിലാണ് സംഭവം. 2018 ഫെബ്രുവരിയില്‍ അധ്യാപകനായ ഓം പ്രകാശ് യാദവ് പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. ഒപ്പമെത്തിയ പെണ്‍കുട്ടിയെ പറഞ്ഞ് വിട്ടതിന് ശേഷം ജനലുകളും വാതിലുകളും അടച്ചിട്ട ശേഷമാണ് പെണ്‍കുട്ടിയെ ചുംബിച്ചത്.
പ്രത്യേക പോക്സോ ജഡ്ജി എം പി പുരോഹിത് യാദവ് പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയും 9,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇയാളെ ശിക്ഷിച്ചത്. കുട്ടി സ്കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകര്‍ മാതാപിതാക്കള്‍ക്ക് തുല്യരാണെന്ന് പ്രോസിക്യൂഷന് കേസില്‍ വാദം മുന്നോട്ട് വച്ചു. സംഭവത്തിന് ശേഷം ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കരഞ്ഞുകൊണ്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് എത്തിയത്.
മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍ അധ്യാപകന്റെ മോശം പെരുമാറ്റത്തെ കുറിച്ച് കുട്ടി തുറന്ന് പറയുകയായിരുന്നു. സ്റ്റാഫ് റൂമില്‍ ചില വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളുമായി അധ്യാപകന് തന്നെ വിളിക്കുന്നുണ്ടെന്ന് ഒരു വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ അറിയിക്കുകയായിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥിയെയും കൂട്ടിയാണ് പെണ്‍കുട്ടി സ്റ്റാഫ് റൂമിലേക്ക് പോയത്. സ്റ്റാഫ് റൂമില്‍ വെച്ച് ഓം പ്രകാശ് യാദവ് കൂടെ വന്ന വിദ്യാര്‍ത്ഥിനിയോട് പുസ്തകങ്ങളുമായി ക്ലാസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം ജനലുകളും വാതിലുകളും അടച്ച അധ്യാപകന് കുട്ടിയെ ചുംബിക്കുകയായിരുന്നു.






