ഓരോ ദിവസം കഴിയുന്തോറും മനുഷ്യ ബന്ധങ്ങളുടെ ഏറെ വിചിത്രമായ വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോയാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. കുടുംബ പ്രശ്നങ്ങള്‍ കാരണം ഒരു യുവതി ആത്മഹത്യാ ഭീഷണി മുഴക്കി ഹൈവോള്‍ട്ടേജ് ഇലക്ട്രിക് പോസ്റ്റില്‍ കയറിയതിന്റെ വീഡിയോയായിരുന്നു അത്. തന്റെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനായിട്ടായിരുന്നു യുവതി ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതിന്റെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഗോരഖ്പൂരിലെ മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു യുവതി. ഏഴ് വര്‍ഷമായി അയല്‍ ഗ്രാമത്തിലെ ഒരു യുവാവുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം ഭര്‍ത്താവ് രാം ഗോവിന്ദ് അറിയുകയും വീട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നാലെ കാമുകനെയും കൂടി വീട്ടില്‍ താമസിപ്പിക്കണമെന്നും എല്ലാവരും ഒരു കുടുംബം പോലെ പോകണമെന്നും ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് ഈ ആവശ്യം അംഗീകരിക്കാതെ വന്നതോടെ യുവതി ആത്മഹത്യാ ഭീഷണി മുഴക്കി ഇലക്ട്രിക്ക് പോസ്റ്റില്‍ കയറിയുകയായിരുന്നു എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത്.
@NCMIndiaa യാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 34 കാരിയായ യുവതിയെ ഹൈടെന്‍ഷന്‍ വയര്‍ ഘടിപ്പിച്ച ഇല്കട്രിക് പോസ്റ്റില്‍ നിന്നും താഴെ ഇറക്കാന്‍ കുടുംബക്കാരും നാട്ടുകാരും ആവുന്നത് പറഞ്ഞ് നോക്കി. ഒടുവില്‍ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. അവരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് യുവതിയെ പോസ്റ്റില്‍ നിന്നും താഴെ ഇറക്കിയത്. ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുന്ന പുരുഷന്മാരുടെ പ്രശ്നങ്ങളെ സാമൂഹിക മാധ്യമത്തില്‍ പിന്തുണയ്ക്കുന്ന സംഘടനയാണ് എന്‍സിഎം ഇന്ത്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്സ് എന്ന് എക്സ് സാമൂഹിക മാധ്യമത്തില്‍ നല്കിയ വിവരം.

Comments