
കുടുംബ പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള ഒരുപാട് താരങ്ങളുണ്ട്. അവരിൽ ഒരാളാണ് കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. സീരിയലിൽ നിന്നും മാറിയെങ്കിലും ആതിരയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരിലേക്ക് എത്താറുണ്ട്. ഗര്‍ഭിണിയായതോടെയാണ് ആതിര കുടുംബവിളക്ക് സീരിയലില്‍ നിന്നും പിന്മാറിയത്. റേ എന്നാണ് താരം മകന് പേരിട്ടിരിക്കുന്നത്. യുട്യൂബ് ചാനലിലൂടെയും ആതിര വിശേഷങ്ങൾ പങ്കിടാറുണ്ട്.
അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ അതിഥി വേഷത്തിൽ തിരിച്ചുവരുകയും ചെയ്തു താരം. മൗനരാഗത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ശരണ്യ എന്ന ഒരു കഥാപാത്രമായിട്ടാണ് മൗനരാഗത്തില്‍ ആതിര മാധവ് എത്തുന്നത്.
ഇപ്പോഴിതാ ആതിര ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുക്കുകയാണ്. മഞ്ഞ നിറമുള്ള ഡിസൈനർ ലഹങ്കയില്‍ അതിസുന്ദരിയായാണ് താരം തിളങ്ങുന്നത്. ഓവർ കോട്ട് കൂടിയുള്ള ലഹങ്കയിലുള്ള താരത്തിന്റെ ചിത്രങ്ങൾ ട്രെൻഡിംഗ് ആകുകയാണ്.






