മാനസികസമ്മര്‍ദ്ദം അകറ്റിനിര്‍ത്തിയാല്‍ സ്‌നേഹം തുളുമ്പുന്ന ലൈംഗികജീവിതം നിങ്ങള്‍ക്കും ആസ്വദിക്കാന്‍ ഇതാ ചില എളുപ്പവഴികള്‍...!
1. പരസ്പര സ്‌നേഹവും വിശ്വാസവും ഇരുവരും വളര്‍ത്തുക. തുറന്ന് സംസാരിക്കുക, ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നു പറയുക.
2. ജോലി മാത്രമാണ് പ്രധാനമെന്ന് കരുതാതെ ആഴ്ചയിലോരിക്കലോ, മാസത്തിലൊരിക്കലോ അവധിയെടുത്ത് കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് സമയം ചെലവഴിക്കുക.
3. ഓഫീസ് കാര്യങ്ങള്‍ ബെഡ്‌റൂമിന് പുറത്തായിരിക്കണം സ്ഥാനം നല്‍കേണ്ടത്. ഇത് 'നമ്മള്‍ മാത്രമുള്ള ലോകമാണെന്ന്' ദമ്പതികള്‍ക്ക് എപ്പോഴും മനസ്സില്‍ കരുതുക.
4. സമ്മര്‍ദം കുറയ്ക്കാനായി ഇരുവരും വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ആഴത്തില്‍ ശ്വാസം ഉള്ളിലേക്കെടുത്ത് സാവധാനം പുറത്തേക്ക് വിടുക. ഇത് അഞ്ചു മിനിറ്റെങ്കിലും ദിവസവും ഇത് ചെയ്യണം.
5. ദിവസത്തില്‍ അല്പസമയമെങ്കിലും മാനസികോല്ലാസത്തിന് വേണ്ടി മാറ്റിവയ്ക്കുക. ടി.വി., സിനിമ, പാട്ട്, നൃത്തം തുടങ്ങി ഏതു വിനോദമാര്‍ഗങ്ങളിലും ഏര്‍പ്പെടാം. ബാഡ്മിന്റണ്‍ പോലുള്ള കളികളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്. ശരീരത്തിനും ഉന്മേഷം കിട്ടാന്‍ ഇത് സഹായിക്കും.
6. ദമ്പതിമാര്‍ പരമാവധി വ്യക്തിശുചിത്വം പാലിക്കണം. കിടപ്പുമുറിയിലെത്തുന്നതിന് മുമ്പ് കുളിക്കുകയും പല്ലുതേയ്ക്കുകയും ചെയ്യണം.
7. ആരോഗ്യം നിലനിര്‍ത്താനായി കൊഴുപ്പുകുറഞ്ഞ ഭക്ഷണം സമയത്തുതന്നെ കഴിക്കുക. ആഹാരത്തില്‍ പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ നോക്കണം.
8. ഓഫീസില്‍നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഭാര്യയെ വിളിച്ച് സ്‌നേഹത്തോടെ സംസാരിക്കാം. ഓഫീസിലുണ്ടായ പ്രശ്‌നങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിച്ചിട്ട് വേണം വീട്ടിലേക്ക് പോകാന്‍.
9. മൊബൈല്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവ കിടപ്പുമുറിയില്‍ കൊണ്ടുവരാതിരിക്കുക.
10. ദമ്പതികള്‍ വീക്കിലി ഓഫ് ഡേ ഒരേ ദിവസം ആക്കിയാല്‍ സ്വകാര്യതയും അടുപ്പവും കൂട്ടാന്‍ ഉപകരിക്കും.






