
മലബാറി ഭക്ഷണത്തിന്റെ രുചികള്‍ നിറയുന്ന നോമ്പ് രാവുകളാണിത്. ലളിതമായ ഭക്ഷണം പ്രാര്‍ത്ഥനയിലേക്ക് കടക്കുന്ന മനസ്സിനും ശരീരത്തിനും ഒരു പുത്തനുണര്‍വും നല്‍കാറുണ്. പലഹാരങ്ങളിലുമുണ്ട് മലബാര്‍ത്തനിമ. ഇതിലൊരു ഇഷ്ടവിഭവമാണിത് 'ഇറച്ചി സമൂസ...'
ആവശ്യമുള്ള സാധനങ്ങള്‍
കൊത്തിയ ഇറച്ചി - 250 ഗ്രാം
സവാള കൊത്തിയരിഞ്ഞത് - രണ്ടെണ്ണം
പച്ചമുളക് - നാല് എണ്ണം
ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്‍
വെളുത്തുള്ളി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - മുക്കാല്‍ ടീസ്പൂണ്‍
മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി - അര ടീസ്പൂണ്‍ വീതം
മല്ലിയില, വേപ്പില അരിഞ്ഞത് - 2 തണ്ടുവീതം
തയ്യാറാക്കുന്നവിധം
ഇറച്ചി വൃത്തിയായി കഴുകി വെള്ളം വാര്‍ന്നാല്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പും ചേര്‍ത്ത് വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാള ഇടുക. നിറം മാറുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ത്ത് പാകമായാല്‍ വേവിച്ച് വെള്ളം വറ്റിച്ച ഇറച്ചിയും ഗരംമസാല പൊടിയും, മല്ലിയില, വേപ്പിലയും ചേര്‍ത്ത് നന്നായി ഉലര്‍ത്തിയെടുക്കുക. രണ്ടുാസ് മൈദ സ്വല്പം ഉപ്പും 1 ടേബിള്‍സ്പൂണ്‍ ഡാല്‍ഡയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഡാല്‍ഡ ചേര്‍ത്താല്‍ ക്രിസ്പി ആയിരിക്കും. മാവ് ഉരുളകളാക്കി കനം കുറച്ച് പരത്തുക. ചെറിയ സ്റ്റീല്‍ പാത്രത്തിന്റെ മൂടികൊണ്ട് വട്ടത്തില്‍ മുറിച്ചെടുക്കുക. തയ്യാറാക്കിയ ഇറച്ചി ഓരോന്നിന്റെയും സൈഡില്‍വച്ച് ഒട്ടിച്ച് പിരിച്ചെടുക്കുക. എല്ലാം ഉണ്ടാക്കിയശേഷം ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ നിറത്തില്‍ പൊരിച്ച് എണ്ണ വാര്‍ത്തുക.






