
കോഴിക്കോട്: കേരളത്തിൽ നാളെ ചെറിയപെരുന്നാൾ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഒമാൻ ഒഴികെയുള്ള ജി.സി.സി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാൾ.
ലോകമെമ്പാടുമുള്ള മുസ്ലീംങ്ങള്‍ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ് സമാപനത്തിൻ്റെ സ്മരണയ്ക്കായാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്. ദാന ദർമ്മങ്ങളുടെ പുണ്യവുമായി തങ്ങളുടെ സമ്പത്തിന്റെ് വിഹിതം പാവപ്പെട്ടവരിലേക്കെത്തിച്ച ശേഷമാണ് പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുക.പള്ളികളിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയോടെയാണ് ഈദ് ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നുത്. ശേഷം പ്രിയപ്പെട്ടവരുമായി സന്തോഷകരമായ ഒത്തുചേരലുകൾ നടക്കും.






